മീൻ കയറ്റിവന്ന പിക്കപ് ദേഹത്തേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരൻ…

കണ്ണൂർ: ഇരിട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ് വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മാടത്തിൽ അത്തിക്കൽ ബാലൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ മാടത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപം ഇരിട്ടി–കൂട്ടുപുഴ റോഡിലായിരുന്നു അപകടം. വീട്ടിൽ നിന്ന് നടന്നു വരികയായിരുന്ന ബാലന്റെ ദേഹത്തേക്ക് ഇരിട്ടി ഭാഗത്തുനിന്ന് മീനുമായി കർണാടകയിലേക്ക് പോവുകയായിരുന്ന പിക്കപ് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം റോഡരികിലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബാലനെ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്റെ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ച ബാലൻ ഏറെക്കാലം ഇരിട്ടി ന്യൂ ഇന്ത്യ ടാക്കീസിൽ ജീവനക്കാരനായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button