കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയ്ക്ക് അറ്റൻഡറുടെ മർദനം….

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ അറ്റൻഡർ ക്രൂരമായി മർദിച്ചു എന്നാണ് പരാതി. പരുക്കേറ്റ രോഗിയുടെ അമ്മയുടെ പരാതിയിൽ അറ്റൻഡർ മീനാക്ഷിക്കെതിരെ കേസെടുത്തു.

സെപ്റ്റംബർ ആറിന് പുലർച്ചെയായിരുന്നു സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ അറ്റൻഡർ ക്രൂരമായി മർദിക്കുകയായിരുന്നു.

അതേസമയം, മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു. രോഗികൾ ചാടിപ്പോകുന്നതും സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളും ചർച്ചയായിട്ടുണ്ട്.

Back to top button