വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം കോരാൻ എത്തി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന്….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് ആറു വർഷം കഠിനതടവും 60,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ടിയുടേതായിരുന്നു ശിക്ഷ വിധി. വെള്ളമെടുക്കാൻ എന്ന പേരിൽ വീട്ടിൽ എത്തിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കർണാടക കോളാർ മാരിക്കപ്പം ബംഗാരപ്പേട്ട സ്വദേശി പാർത്ഥസാരഥി (48) യെ ആണ് കോടതി ശിക്ഷിച്ചത്.

Related Articles

Back to top button