പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിന് പിന്നാലെ സഭാ തർക്കം രൂക്ഷം

പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തോടെ ഓർത്തഡോക്സ്- യാക്കോബായ തർക്കം വീണ്ടും രൂക്ഷമായി. പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിൽ സർക്കാരിനെതിരേയുള്ള അതൃപ്തി ഓർത്തഡോക്സ് സഭ വീണ്ടും പരസ്യമാക്കി. ബാവയുടെ മണർകാട് സന്ദർശനം സഭയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്ന് ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത തുറന്നടിച്ചു. സർക്കാരിന് ലഭിച്ചത് വിചിത്രമായ നിയമോപദേശമാണെന്നും സഭയ്ക്കുണ്ടായത് വലിയ മുറിവാണെന്നും മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂലേടം പള്ളിയിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്ത പരിപാടിയിലായിരുന്നു അദ്ദേഹം പരസ്യമായ വിമർശനം ഉന്നയിച്ചത്.



