ആറളത്ത് ഭീതി പരത്തിയ മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവ്….

ആറളം ഫാം മേഖലയിലും പരിസരങ്ങളിലും ഭീതി പരത്തിയ മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ആന ജനവാസ മേഖലയിൽ ഇറങ്ങുകയും വിവിധയിടങ്ങളിലായി വ്യാപക നഷ്ടങ്ങൾ വരുത്തിയിരുന്നു. വീടുകൾക്ക് സമീപമുള്ള ഷെഡ്ഡുകളും മറ്റ് നിർമ്മിതികളും ആന തകർത്തിരുന്നു.

ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് തുറന്നുവിടാനാണ് തീരുമാനം. മേഖലയിൽ നിരന്തരം കാട്ടാന ശല്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, മന്ത്രി സണ്ണി ജോസഫിന്റെ ഇടപെടലിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആനയെ പിടികൂടാനുള്ള പ്രത്യേക സംഘം ഉടൻ തന്നെ നടപടികൾ ആരംഭിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ അടിയന്തര നടപടി.

Related Articles

Back to top button