ഓപ്പറേഷൻ സൈ ഹണ്ട്; അറസ്റ്റിലായവരിൽ രാജ്യസഭ എംപിയുടെ പിഎയും, അക്കൗണ്ടിലേക്ക് എത്തിയത്…

ഓപ്പറേഷൻ സൈ ഹണ്ടിൽ അറസ്റ്റിലായവരിൽ രാജ്യസഭ എം.പിയുടെ പിഎയും. ഹാരീസ് ബീരാന്റെ പിഎ വാഴക്കുളം സ്വദേശി ഹസൻ അനസ് (25) ആണ് പൊലീസിൻറെ പിടിയിലായത്. മുസ്ലീം ലീഗിൽ നിന്ന് രാജ്യസഭ എംപിയായ വി കെ ഹാരീസ് ബീരാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആറ് മാസം മുമ്പാണ് ഇയാൾ നിയമിതനായത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസൻ അനസ്. ഹസൻ അനസിന്റെ വാടക അക്കൗണ്ടിലേക്ക് ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 1,70,000 രൂപ വന്നിട്ടുള്ളതായി കണ്ടെത്തി. ഈ വാടക അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം ഹസൻ പിൻവലിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.



