ബംഗാളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മമത ബാനർജി

പശ്ചിമ ബംഗാളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി. എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് മമത ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് മമത ബാനർജിയുടെ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മമത ബാനർജി ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു.




