ധൂർത്തും ചെലവും മാത്രം; പിണറായി സർക്കാരിന്റെ ‘ലോക കേരളസഭ’ പിരിച്ചുവിട്ടു; പകരം..

മുൻ ഇടതുമുന്നണി സർക്കാരിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട ‘ലോക കേരളസഭ’ പിരിച്ചുവിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പകരം പ്രവാസികൾക്കായി കൂടുതൽ ഫലപ്രദമായ ബദൽ സംവിധാനം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആദ്യത്തെ ലോക കേരളസഭയിൽ എടുത്ത തീരുമാനങ്ങൾ തന്നെയാണ് രണ്ടാമത്തെ സഭ വന്നപ്പോഴും എടുത്തത്. ഒരു തീരുമാനവും നടപ്പാക്കിയില്ല. ഇതാണ് പിരിച്ചുവിടാനുള്ള പ്രധാനപ്പെട്ട കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തേതും മൂന്നാമത്തേതും സഭകളിലും എടുത്ത ഒരു തീരുമാനവും നടപ്പാക്കിയിട്ടില്ല. അന്ന് പ്രതിപക്ഷത്തിരുന്ന് ഞങ്ങൾ ആരോപിച്ചതുപോലെ വലിയ ധൂർത്തും ചെലവും ഒക്കെയാണ്. എന്നാൽ, പ്രവാസികളുടെ വിഷയങ്ങൾ കൂടുതൽ അഡ്രസ്സ് ചെയ്യാനുള്ള ഒരു ബദൽ സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ പറഞ്ഞതുപോലെ പ്രവാസികളുടെ റെമിറ്റൻസ് ഇക്കോണമിയെ ഇൻവെസ്റ്റ്മെന്റ് ഇക്കോണമി ആക്കി മാറ്റാൻ വേണ്ടി വലിയ പദ്ധതി ഉണ്ടാകും. അതിനുവേണ്ടി മുഖ്യമന്ത്രി ചെയർമാനും വ്യവസായ മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും ആരോഗ്യ മന്ത്രിയും ജലസേചന വകുപ്പ് മന്ത്രിയും അംഗങ്ങളുമായ പ്രത്യേക മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.

കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും.

കൂടാതെ, ഇഎസ്എ പ്രദേശങ്ങളിൽനിന്ന് ജനവാസ കേന്ദ്രങ്ങൾ പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാപ്പും നിർദേശങ്ങളും സമർപ്പിക്കുമെന്നും, ലോക മാരിടൈം ദിനം വിപുലമായി ആഘോഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫെസ്റ്റിവൽ കേരള നടത്തുന്നതിനും മുഖ്യമന്ത്രി ചെയർമാനും സാംസ്കാരിക മന്ത്രി കൺവീനറും ആയി മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചു.

Related Articles

Back to top button