നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ച് അപകടം; ഒരു മരണം..

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരു മരണം. നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നട‌ന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ​ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി വന്നതാണ് ടെമ്പോ ട്രാവലർ.

Related Articles

Back to top button