‘ആളില്ലാത്ത വീട്ടില് കള്ളന് കയറിയത് പോലെയാണ് വഖഫ് ബോര്ഡ് പുനസംഘടനാ തീരുമാനം’….വിമര്ശിച്ച് കെ എസ് ഹംസ

സംസ്ഥാന വഖഫ് ബോര്ഡ് പുനസംഘടനയില് വിവാദം തുടരുന്നു. ബോര്ഡ് പുനസംഘടനയില് മുസ്ലിം ലീഗിനെ വിമര്ശിച്ച് സമസ്ത എപി വിഭാഗം രംഗത്തെത്തി. ആളില്ലാത്ത വീട്ടില് കള്ളന് കയറിയത് പോലെയാണ് പുനസംഘടനാ തീരുമാനമെന്ന് മുന് ചെയര്മാന് കെ എസ് ഹംസ വിമര്ശിച്ചു. മുസ്ലിം സംഘടനകള്ക്കെല്ലാം പ്രാതിനിധ്യം നല്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങള് പ്രതികരിച്ചു.
വഖഫ് ബോര്ഡ് പുനഃസംഘടനയില് പരിഗണന കിട്ടാത്തതില് മുസ്ലിംലീഗിനോടാണ് സമസ്ത എ പി വിഭാഗത്തിന്റെ പരിഭവം. വഖഫ് ബോര്ഡ് പുനസംഘടന വഞ്ചനാപരം’എന്ന തലക്കെട്ടോടെയാണ് സിറാജിന്റെ മുഖപ്രസംഗം. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള് നീതിപരമായി പരിഗണിക്കുന്നതിനു പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയെന്നാണ് വിമര്ശനം.എന്നാല് മുസ്ലിം സംഘടനകള്ക്കെല്ലാം പ്രാതിനിധ്യം നല്കിയിട്ടുണ്ടെന്നും നിലവില് പരിഗണന ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റിയിലേക്ക് പരിഗണിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങള് പ്രതികരിച്ചു.



