ജന്മദിനത്തിൽ പെൺസുഹൃത്തിനെ ഹോട്ടലിലെത്തിച്ചു… ക്രൂരമായി ബലാത്സംഗം ചെയ്ത്…

സ്വന്തം ജന്മദിനത്തിൽ 22കാരിയായ പെൺസുഹൃത്തിനെ ഹോട്ടൽ മുറിയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്‌സ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതി തടഞ്ഞുനിർത്തിയത്. തുടർന്ന് പെൺകുട്ടിയെ ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഹോട്ടൽ മുറിയിലെത്തിച്ച ശേഷം പ്രതി ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. പിറ്റേന്ന് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. ഇതിന് പിന്നാലെയാണ് പ്രതി യുവതിയുടെ തലയ്ക്ക് ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. തലയ്ക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ മൊബൈൽ ഫോണും ലൈംഗിക ഉത്തേജക ഗുളികകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയും കൊല്ലപ്പെട്ട യുവതിയും പ്ലസ്ടു വരെ ഒരുമിച്ച് പഠിച്ചവരായിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾക്ക് പുറമേ പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യത്തിന് സഹായിച്ചുവെന്ന് സംശയിക്കുന്ന മറ്റൊരു 24കാരനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button