എൻടിപിസി കായംകുളത്ത് പെൺകുട്ടി ശാക്തികരണ ദൗത്യം സമാപിച്ചു…

പെൺകുട്ടികളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് ഒരു മാസം നീണ്ടുനിന്ന റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ വിജയകരമായ പൂർത്തീകരണം കുറിച്ചുകൊണ്ട്, പെൺകുട്ടി ശാക്തികരണ
ദൗത്യം-2026-ന്റെ സമാപന ചടങ്ങ് എൻടിപിസി കായംകുളത്ത് നടന്നു.
പദ്ധതി ബാധിത പ്രദേശങ്ങളിലെ 5 സമീപ പഞ്ചായത്തുകളിലായുള്ള 10 സർക്കാർ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.
എൻടിപിസി കായംകുളം സിജിഎം ശ്രീ ദേബദത്ത സിൻഹ മുഖ്യാതിഥിയായും, നവജ്യോതി ലേഡീസ് ക്ലബ് പ്രസിഡന്റ് ശ്രീമതി കൃഷ്ണകാളി സിൻഹ വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുത്തു.
എപ്പോഴും ആത്മവിശ്വാസത്തോടെയിരിക്കാനും, കഠിനാധ്വാനം ചെയ്യാനും, നിശ്ചയദാർഢ്യത്തോടും ആത്മവിശ്വാസത്തോടും കൂടി തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാനും ചടങ്ങിൽ സംസാരിച്ച ശ്രീ ദേബദത്ത സിൻഹ പെൺകുട്ടികളെ പ്രോത്സാഹിപ്പിച്ചു. പ്രോഗ്രാമിലുടനീളം പങ്കെടുത്തവർ പ്രകടിപ്പിച്ച ശ്രദ്ധേയമായ വളർച്ചയെയും ആത്മവിശ്വാസത്തെയും ആവേശത്തെയും ശ്രീമതി കൃഷ്ണകാളി സിൻഹ അഭിനന്ദിച്ചു.
കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടികളിലൂടെ തങ്ങൾ നേടിയെടുത്ത കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥിനികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വ്യക്തിത്വ വികസനം, സ്വയംരക്ഷ, ആശയവിനിമയ ശേഷി, ആരോഗ്യ ബോധവൽക്കരണം, നേതൃത്വപാടവ വികസനം, പങ്കാളികളുടെ സമഗ്രമായ വളർച്ച എന്നിവയിലൂന്നിയാണ് ജെം 2026 സംഘടിപ്പിച്ചത്.



