എസ്എഫ്‌ഐയുടെ എതിർപ്പ് വകവെക്കാതെ കണ്ണൂർ സർവകലാശാല….

സ്എഫ്‌ഐയുടെ എതിര്‍പ്പ് വകവെക്കാതെ കണ്ണൂര്‍ സര്‍വകലാശാല. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം മുഴുവനായും പാടി. സര്‍വകലാശാലയുടെ 30-ാമത് വാര്‍ഷിക പരിപാടിയിലാണ് വന്ദേമാതര വിവാദമുണ്ടായത്.

വന്ദേമാതരം മുഴുവന്‍ പാടുന്നതില്‍ എസ്എഫ്‌ഐ എതിര്‍പ്പ് അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വൈസ് ചാന്‍സലറെ നേരിട്ട് വിളിച്ചാണ് എതിര്‍പ്പ് അറിയിച്ചത്. ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളൂ എന്നാണ് എസ്എഫ്‌ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അവഗണിച്ചാണ് വന്ദേമാതരം മുഴുവനായും പാടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് പരിപാടി നടന്ന മങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കയ്യെഴുത്ത് പോസ്റ്ററുകള്‍ പതിച്ചു.

Related Articles

Back to top button