കിം ജോങ് ഉൻ മരിച്ചെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ ചിത്രങ്ങൾ

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കിം കോമയിലായെന്നും പിന്നീട് മരിച്ചെന്നുമുള്ള അവകാശവാദങ്ങൾക്കു പിന്നാലെയാണ് 42കാരനായ ഭരണാധികാരിയുടെ ചിത്രങ്ങൾ പുറത്തുവന്നത്. ഉത്തരകൊറിയൻ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുനാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.



