മഴ കനക്കുന്നു… 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്….

തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് ലഭിക്കുന്നത് വ്യാപക മഴ. ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷമായി.

തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളില്‍ പലയിടത്തും വീടുകളില്‍ വെള്ളം കയറി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ചാത്തന്നൂരില്‍ സര്‍വീസ് റോഡില്‍ വെള്ളം കയറി കാര്‍ പകുതിയോളം മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

Related Articles

Back to top button