ശബരിമലയിൽ നിന്ന് മടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘം പിടിയിൽ….നാല് യുവാക്കളെയും റിമാൻഡ് ചെയ്തു

കൊല്ലം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് കാറിൽ മടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘം പിടിയിൽ. കൊട്ടാരക്കര ചന്ദ്രവിലാസം വീട്ടിൽ ശരത് ചന്ദ്രൻ (39), പുലമൺ പള്ളി വടക്കേതിൽ വീട്ടിൽ ഷിബിൻ (22), തൃക്കണ്ണമംഗലം ഐക്യമത്ത് വീട്ടിൽ പ്രണവ് (30), ഐക്യമത്ത് വീട്ടിൽ പ്രവീൺ (34) എന്നിവരാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 19ന് രാത്രി 8:30 യോടെ തൃക്കണ്ണമംഗലത്ത് ആയിരുന്നു സംഭവം.
ശബരിമല സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിൽ കൊണ്ടിടിച്ച ശേഷം പ്രതികൾ നിർത്താതെ പോവുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രതികളെ ചൊടിപ്പിച്ചത്. തുടർന്ന് കാറിൽ ഉണ്ടായിരുന്ന വരെ മർദ്ദിക്കുകയായിരുന്നു പരാതിക്കാരിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതായും പരാതിയുണ്ട്.കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായിഅന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



