ഞാന്‍ ഇപ്പോഴും മികച്ച ഫോമിലാണ്’…വിമര്‍ശനങ്ങളെ തള്ളി മുഹമ്മദ് ഷമി…

തന്റെ ഫിറ്റ്‌നസിനെയും വര്‍ക്ക് ലോഡിനെയും കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. സെലക്ഷന്‍ ലഭിക്കാത്തതില്‍ നിരാശയില്ലെന്നും താന്‍ ഇപ്പോഴും കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലാണെന്നും താരം വ്യക്തമാക്കി. രഞ്ജി ട്രോഫിയില്‍ ഹ്രസ്വമായ ബൗളിംഗ് സ്‌പെല്ലുകള്‍ മാത്രമാണ് ഷമി എറിയുന്നത് എന്ന വിമര്‍ശനത്തിനാണ് താരം മറുപടി നല്‍കിയത്.
ഷമിയുടെ വാക്കുകള്‍… ”ഞാന്‍ ദീര്‍ഘമായ സ്‌പെല്ലുകള്‍ എറിയണമോ വേണ്ടയോ എന്ന് പുറത്തുനിന്നുള്ളവര്‍ എങ്ങനെ തീരുമാനിക്കും? അത് ടീമിന്റെ ആവശ്യാനുസരണമാണ് തീരുമാനിക്കുന്നത്. അല്ലാതെ ഞാന്‍ ഓവറുകള്‍ തുടര്‍ച്ചയായി എറിഞ്ഞുകൊണ്ടിരിക്കുകയല്ല ചെയ്യുന്നത്.” സര്‍വീസസിനെതിരായ ബംഗാളിന്റെ വിജയത്തിന് ശേഷം ഷാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മത്സര സാഹചര്യങ്ങളും പിച്ചിന്റെ സ്വഭാവവും അനുസരിച്ചാണ് ക്യാപ്റ്റന്‍ ബൗളിംഗ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും മത്സരദിവസം പോലും താന്‍ ഒന്നര മണിക്കൂറോളം നെറ്റ്‌സില്‍ ബൗള്‍ ചെയ്തിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു




