ജന്തർ മന്തർ പ്രതിഷേധ കേസിൽ സിജെപിക്ക് വീണ്ടും തിരിച്ചടി

സമരവേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ജന്തർ മന്തറിൻറെ മതിൽ ചാടിക്കടന്നുള്ള പ്രതിഷേധത്തിൻറെ പേരിൽ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റങ്കക്കും, സൗരവ് ദാസിനും വീണ്ടും തിരിച്ചടി. ഇന്ന് രാത്രി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന സി ജെ പിയുടെ ആവശ്യം തേടി ഡൽഹി ഹൈക്കോടതി തള്ളി. ഇന്നലെ 2 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻറെ നടപടിക്കെതിരെയാണ് സി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ അടിയന്തരമായി രാത്രിയിൽ വാദം കേൾക്കണമെന്നാണ് സി ജെ പി നിയമവിഭാഗത്തിന് നേതൃത്വം നൽകുന്ന രത്ന സിംഗ് ആവശ്യപ്പെട്ടത്. നീതി ഇനിയും വൈകാൻ പാടില്ലെന്നും ഹൈക്കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും രത്ന സിംഗ് എക്സിൽ കുറിച്ചിരുന്നു. എന്നാൽ ഇന്ന് രാത്രി ഹർജി പരിഗണിക്കില്ലെന്നും നാളെ കേൾക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Articles

Back to top button