ശ്രീ കോവിലിലേക്ക് കടക്കുന്നതിന് മുമ്പ് വരെ കഴുത്തിൽ മാല ഉണ്ടായിരുന്നു..ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണങ്ങൾ..പരാതി

പ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. തുടർച്ചയായി നടന്ന മോഷണങ്ങളിൽ മൂന്ന് പേരാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ കുട്ടിയുടെ ആഭരണവും, ഞായറാഴ്ച രാവിലെ ആറരയോടെ ദർശനത്തിനെത്തിയ വിരമിച്ച നഴ്സിന്റെ നാലര പവൻ സ്വർണമാലയുമാണ് കാണാതായത്. ഇതിനുപുറമെ മറ്റൊരു ഭക്ത കൂടി സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ശ്രീ കോവിലിലേക്ക് കടക്കുന്നതിന് മുമ്പ് വരെ കഴുത്തിൽ മാല ഉണ്ടായിരുന്നുവെന്ന് സിസിടിവിയിൽ വ്യക്തമാണ്. എന്നാൽ ശ്രീ കോവിലിന് മുന്നിലെ സിസിടിവി പ്രവർത്തന രഹിതമാണെന്നാണ് ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പൊലീസ് പറയുന്നത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.



