ജൂബിലി മിഷൻ ആശുപത്രി നഴ്സിങ് സമരം ഒത്തുതീർന്നു; സമരത്തിൽ പങ്കെടുത്ത മുഴുവൻ ജീവനക്കാരെയും..

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരം ഒത്തുതീർപ്പായി. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാർ, തൃശൂർ ജില്ലാ ലേബർ ഓഫീസർ സി. വിനോദ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. സമരത്തിലേർപ്പെട്ട ജീവനക്കാർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കുകയില്ലയെന്ന് സമ്മതിച്ച് മാനേജ്മെന്റും ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്

സമരത്തിൽ പങ്കെടുത്ത മുഴുവൻ നഴ്സിംഗ് ജീവനക്കാരെയും ഈ മാസം 30-നകം ഘട്ടംഘട്ടമായി, അവർ മുൻപ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും. ശമ്പളവർധനവ് അടക്കമുള്ള മറ്റ് തർക്ക വിഷയങ്ങളിൽ മാനേജ്‌മെന്റും യൂണിയനും തമ്മിൽ തൊഴിൽവകുപ്പിന്റെ മധ്യസ്ഥതയിൽ തുടർ ചർച്ചകൾ നടത്തി രമ്യമായി പരിഹരിക്കുമെന്ന് ഇരുകക്ഷികളും സമ്മതിച്ചു.

Related Articles

Back to top button