സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന… പവന് 640 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,135 രൂപയും ഒരു പവന് 1,13,080 രൂപയുമായി. ഇന്നലെ ഉച്ചയോടെ സ്വർണവില പവന് 1,040 രൂപ കുറഞ്ഞ് 1,12,440 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയുമാണ് ഇന്നത്തെ വില.




