സർവീസിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്ക് ….

‍കണ്ണൂർ പെരിങ്ങത്തൂരിൽ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും പറശ്ശിനിക്കടവിലേക്ക് സർവീസ് നടത്തി മടങ്ങുകയായിരുന്ന ബസിലാണ് സാങ്കേതിക തകരാറുണ്ടായത്. ടയർ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചു. അപകടസമയത്ത് ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ണൂർ പെരിങ്ങത്തൂരിൽ എത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസുകളിലെ തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റി നൽകുന്നില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.

Related Articles

Back to top button