പ്രിസൈഡിങ് ഓഫീസറുടെ ഡയറി സ്ട്രോങ്ങ് റൂമിൽ വച്ച് മറന്നു; നെന്മാറ സ്ട്രോങ്ങ് റൂം തുറക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിക്ടോറിയ കോളേജിൽ സജ്ജീകരിച്ചിരുന്ന നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. വോട്ടെടുപ്പിന് ശേഷം പ്രിസൈഡിങ് ഓഫീസറുടെ ഡയറി സ്ട്രോങ്ങ് റൂമിനുള്ളിൽ വെച്ച് പൂട്ടിപ്പോയതാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്.

നേരത്തെ കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു. സ്ഥാനാർത്ഥികളെ ഫോൺ വിളിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുമെന്ന് കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ തങ്കപ്പൻ പറഞ്ഞു.

Related Articles

Back to top button