കല്യാൺരാമന്റെ വസതിയിൽ നവരാത്രി ആഘോഷം… തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ കേരളത്തിൽ

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാളെ കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. തൃശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിലാണ് അദ്ദേഹം പങ്കെടുക്കുക. കല്യാൺ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിപുലമായ നവരാത്രി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സജ്ജീകരിച്ചിരിക്കുന്ന ‘പെരിയാർ അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 16) വിജയ് നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഹെലികോപ്റ്ററിൽ കേരളത്തിലേക്ക് എത്തുമെന്നാണ് വിവരം. തൃശൂരിലെ കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കുന്നതാണ് കേരള സന്ദർശനത്തിലെ പ്രധാന പരിപാടി. കേരളത്തിലെത്തുന്ന വിജയ് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനും പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ക്ഷേത്രദർശനത്തിന്റെ സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

Related Articles

Back to top button