മുസ്ലിം ലീഗ് നേതാവ് ടിപിഎം സാഹിർ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പതിനൊന്നാം നിയമസഭയിൽ കോഴിക്കോട്-2 മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്ന ടിപിഎം സാഹിർ, മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവർത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 5.30ന് തോപ്പയിൽ ജുമാമസ്ജിദിൽ നടക്കും.

Related Articles

Back to top button