മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസ്; ഒന്നാം പ്രതിയെ പിടികൂടി

മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ ഒന്നാം പ്രതിയെ ചൊക്ലിയിലെത്തി പിടികൂടി ആന്ധ്ര പൊലീസ്. ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയ കേസിലാണ് കെ.കെ ഷിനോസ് അറസ്റ്റിലായത്. മൻസൂർ വധകേസിലെ മറ്റൊരു പ്രതി കെ.പി ഷുഹൈലും ഈ കേസിൽ ഒളിവിലാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കെ.കെ ഷിനോസിനെയും കെ.പി ഷുഹൈലിനെയും തേടിയാണ് ആന്ധ്ര പൊലീസ് ചൊക്ലിയിലെത്തിയത്. ആന്ധ്ര സത്യസായി ജില്ലയിലെ വ്യവസായിയെ തട്ടികൊണ്ടുപോയി കോടികൾ കവർന്ന കേസിലായിരുന്നു അന്വേഷണം. കനകാപള്ളി കിയാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ചയിൽ മുഖ്യപ്രതികളാണ് ഇരുവരും. 5 കോടിയോളം രൂപ വ്യവസായിയിൽ നിന്ന് തട്ടിയെടുത്തെന്നാണ് വിവരം. ഇത് കളളപ്പണമാണന്നും സൂചനയുണ്ട്.

പിന്നിൽ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫോൺ ലോക്കേഷൻ തേടി പൊലിസ് ചൊക്ലിയിലെത്തിയത്. കെ.കെ ഷിനോസിനെ പിടികൂടിയെങ്കിലും കെ.പി ഷുഹൈൽ ഒളിവിലാണ്. മൻസൂർ വധക്കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിരുവരും. ആന്ധ്രയിലെത്തിച്ച ഷിനോസിനെ റിമാൻഡ് ചെയ്തു. കെ.പി ഷുഹൈൽ ഒളിവിലാണ്.

Related Articles

Back to top button