കാലടിയില്‍ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ അധികം പ്രൊഫസര്‍മാര്‍…വിശദീകരണം തേടി ഓഡിറ്റ് വകുപ്പ്

കൊച്ചി: കാലടി സര്‍വകലാശാലയില്‍ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ 46 അധിക പ്രൊഫസര്‍മാര്‍. അധിക പ്രൊഫസര്‍മാരെ നിയമിച്ചതിനും ശമ്പളം നല്‍കിയതിനും ഓഡിറ്റ് വകുപ്പ് സര്‍വകലാശാലയോട് വിശദീകരണം തേടി.

അധ്യാപകരുടെ പഞ്ചിങ് നടപ്പിലാക്കാത്തതിലും വിശദീകരണം തേടിയിട്ടുണ്ട്. ഓഡിറ്റ് ഓഫീസറുടെ നോട്ടീസിന്റെ പകര്‍പ്പ് പുറത്ത് . സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

അനുവദിക്കപ്പെട്ട ഒമ്പത് തസ്തികകള്‍ക്ക് പകരം 55 പ്രൊഫസര്‍മാര്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയും ഉയര്‍ന്ന ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് ഈ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്.

Related Articles

Back to top button