എം ജിയിലെ ‘പാറ്റ’ ഫ്‌ളക്‌സ്… പ്രതികാര നടപടിയുമായി വി സി….

കോട്ടയം: എംജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസുമായി ബന്ധപ്പെട്ട ഫ്ലെക്സ് വിവാദത്തിൽ നടപടിയുമായി വൈസ് ചാൻസലർ. കോൺഫറൻസിനായി മുൻകൂറായി അനുവദിച്ച തുക തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ വിദ്യാർത്ഥി യൂണിയന് കത്ത് അയച്ചു. നാഷണൽ കോൺഫറൻസിന്റെ ഫ്ലെക്സ് സർവകലാശാലയുടെ കോഡ് ഓഫ് കണ്ടക്ടിന് വിരുദ്ധമാണെന്നാണ് സർവകലാശാലയുടെ നിലപാട്. സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയ സന്ദേശങ്ങൾ ഉൾപ്പെടുത്താൻ പാടില്ലെന്നതാണ് വൈസ് ചാൻസലറുടെ നിലപാട്.

അതേസമയം, ഫ്ലെക്സ് ചട്ടലംഘനമല്ലെന്നും സർവകലാശാലയുടെ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കി. രജിസ്ട്രാറിന്റെ മെയിലിന് ഇന്ന് തന്നെ മറുപടി നൽകുമെന്നും യൂണിയൻ അറിയിച്ചു. നാഷണൽ കോൺഫറൻസിന്റെ ഫ്ലെക്സിൽ ‘പാറ്റ’യുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന എസ്.എഫ്.ഐ–സി.പി.ഐ. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം ഉൾപ്പെടുത്തിയതെന്നാണ് യൂണിയന്റെ വിശദീകരണം. സംഭവത്തെ തുടർന്ന് വൈസ് ചാൻസലറുടെ നടപടിക്കെതിരെ എംജി സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button