നിതിൻ രാജ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘാംഗങ്ങൾ….

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഡി.ജി.പി ഉത്തരവിറക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ക്രൈംബ്രാഞ്ച് എസ്.പി., ഡിവൈ.എസ്.പി., ഇൻസ്‌പെക്ടർ എന്നിവരെ ഒഴിവാക്കി അന്വേഷണസംഘത്തിലെ അഞ്ച് അംഗങ്ങളെയാണ് കണ്ണൂർ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്.

കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റ് നടപടികളിലുണ്ടായ വീഴ്ചകളെ തുടർന്നാണ് അന്വേഷണസംഘത്തിന്റെ പ്രവർത്തനം രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചത്. പ്രതിയെ പിടികൂടുന്നതിലുണ്ടായ കാലതാമസം, അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ എന്നിവ റിപ്പോർട്ടിൽ വിലയിരുത്തി. ഡോ. റാമിനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളിൽ സുപ്രീംകോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പ്രതിക്ക് നിയമപരമായ ആനുകൂല്യം ലഭിച്ചത് ക്രൈംബ്രാഞ്ചിനും ആഭ്യന്തര വകുപ്പിനും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജാണ് കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

Related Articles

Back to top button