ആംബുലൻസിൽ MDMA കടത്ത്…സൂത്രധാരൻ പിടിയിൽ…

ആംബുലൻസിൽ കാൽക്കിലോ എം.ഡി.എം.എ. കടത്തിയ സംഭവത്തിൽ സൂത്രധാരൻ ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (കല്ല് റിയാസ്- 37) അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന് സാഹസികമായാണ് ഇയാളെ തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. മുൻപും എം.ഡി.എം.എ. കടത്തുകേസിൽ പ്രതിയായ ഇയാൾ ബെംഗളൂരുവിൽനിന്ന് പല മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എം.ഡി.എം.എ. കടത്താൻ നേതൃത്വം നൽകിയിട്ടുണ്ട്.



