അഭിഭാഷകനെയും സുഹൃത്തിനെയും മർദ്ദിച്ചെന്ന പരാതി… കൊല്ലത്ത് പൊലീസുകാരന്….

കൊല്ലം: അഭിഭാഷകനെയും സുഹൃത്തിനെയും മർദ്ദിച്ചെന്ന പരാതിയിൽ കൊല്ലത്ത് പൊലീസുകാരന് സസ്പെൻഷൻ. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ അൽ സഫീറിനെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണനല്ലൂർ സ്വദേശിയായ ഗുൽസറിനെയും സുഹൃത്തിനെയും അകാരണമായി മർദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം അഭിഭാഷകൻ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ തുടർനടപടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Back to top button