കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. വായുഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ നിർദേശിക്കാനുമാണ് സമിതി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ കൺവീനറായ സമിതിയിൽ ദില്ലിയിലെ എനർജി ആൻറ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻഐടിയിലെ ഡോ.ജോർജ് കെ വർഗീസ് എന്നിവർ അംഗങ്ങളാണ്. അഞ്ച് വർഷത്തിനിടെ ഇരുനഗരങ്ങളിലെയും വായുഗുണനിലവാരത്തിലെ മാറ്റങ്ങൾ, കാരണങ്ങൾ, ഉറവിടം എന്നിവ സമിതി പരിശോധിക്കും. തത്സമയ എക്യുഐ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ആശയവിനിമയ സംവിധാനവും ശുപാർശ ചെയ്യും. രണ്ടാഴ്ചക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.




