നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച…. 25 പവൻ സ്വർണം കവർന്നു…. സിസിടിവി തകർത്ത ശേഷം മോഷണം

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആളില്ലാത്ത വീട് തകർത്ത് വൻ കവർച്ച. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണം മോഷണം പോയത്. കുടുംബം വിനോദയാത്രയ്ക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച നടന്നത്. കുടുംബം വിനോദയാത്രയ്ക്കായി വീട്ടിൽ നിന്ന് മാറിയ സമയത്താണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

ഇന്ന് രാവിലെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കതക് തകർത്ത നിലയിൽ കണ്ടതും മോഷണവിവരം അറിഞ്ഞതും. വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ അടിച്ചുതകർത്തു. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും.

Related Articles

Back to top button