വ്‌ലോഗർ നിയാസ് കൊട്ടാരം പിടിയിൽ

സമൂഹമാധ്യമങ്ങളിൽ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിച്ചിരുന്ന വ്‌ലോഗർ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളത്തുനിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

പകൽ സമയം ‘പ്രൊമോഷൻ’ എന്ന പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ സാന്നിധ്യം അറിയിച്ച് രാത്രിയാകുമ്പോൾ ജനവാസ കേന്ദ്രങ്ങളിലേക്കും റോഡുകളിലേക്കും കക്കൂസ് മാലിന്യം തള്ളുന്നതായും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. കൂടാതെ ഇൻസ്റ്റഗ്രാംവഴി ചെറുപ്പക്കാരെ ലഹരിയിലേക്കും അക്രമത്തിലേക്കും തള്ളുന്ന തരത്തിലുള്ള വിഡിയോകളും പ്രചരിപ്പിച്ചിരുന്നു.

തുടർച്ചയായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് ശുപാർശചെയ്തു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button