സിപിഎമ്മില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് വിവാദം….

തിരുവനന്തപുരം: തിരുവനന്തപുരം സിപിഎമ്മിലും രക്തസാക്ഷി ഫണ്ട് വിവാദം. അജയ് രക്തസാക്ഷി സ്മാരക ഫണ്ട് സംബന്ധിച്ച് കണക്ക് ഇല്ലെന്നാണ് ആക്ഷേപം. പാർട്ടി കമ്മറ്റികളിൽ വിശദമായ കണക്ക് അവതരിപ്പിക്കാത്തതിലാണ് അമർഷം പുകയുന്നത്. പിരിവിനായി അച്ചടിച്ച രസീതുകൾ കാണാനില്ലെന്നും ആരോപണം ഉയർന്നു. സ്മരണികക്കായി സർക്കാരിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിച്ച പരസ്യത്തിന്റെ കണക്കും ഇതുവരെ അവതരിപ്പിച്ചില്ല. ആരോപണങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് ഫണ്ട് ശേഖരത്തിനുള്ള സമിതിയുടെ ചെയർമാനായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button