മറയൂരിനെ വിറപ്പിച്ച് കാട്ടുപോത്ത്…ജനത്തെ ഭീതിയില്‍ നിര്‍ത്തി പരാക്രമം

മറയൂര്‍ ടൗണിനെ വിറപ്പിച്ച് കാട്ടുപോത്തിന്റെ പരാക്രമം. മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയ കാട്ടുപോത്തിനെ തുരത്താന്‍ നോക്കുന്നതിനിടെ അത് വിരണ്ടോടി. പിന്നീട് സമീപത്തുള്ള കടകളിലേക്കും പോത്ത് ഇരച്ചു കയറി. കാട്ടുപോത്തിന്റെ സാന്നിധ്യമുള്ള മേഖലയാണ് മറയൂര്‍.

പഞ്ചായത്ത് ഓഫീസിലേക്കാണ് പോത്ത് ആദ്യം കയറിയത്. ഇതിനെ അവിടെ നിന്നു പുറത്തിറക്കാന്‍ നാട്ടുകാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ അതു ഫലം കണ്ടില്ല. പിന്നീട് വനം വകുപ്പ് അധികൃതരടക്കം സ്ഥലത്തെത്തി ശ്രമിച്ചതോടെയാണ് ഇത് പുറത്തേക്ക് ഇറങ്ങി ഓടിയത്.

Related Articles

Back to top button