സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനിൽ ഹരിപ്പാട് സ്വദേശിനിയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

ആലപ്പുഴ: മലയാളി മെഡിക്കൽ വിദ്യാർത്ഥി ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനിൽ പിടിയിലായിട്ടുണ്ട്. പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കൽ വിദ്യാർത്ഥിയാണ്.

ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും. കുട്ടിയെ ഫോണിൽ വിളിച്ച് ലഭിക്കാത്തത് മൂലം വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.

Related Articles

Back to top button