വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം നടന്നത്. തീപിടിത്തത്തിൽ ഇലക്ട്രിക് സ്‌കൂട്ടർ പൂർണ്ണമായും, സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു. സംഭവത്തിൽ വീടിനും നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചാർജിങ്ങിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക സംശയം. അപകടത്തിൻറെ കൃത്യമായ കാരണം ഉന്നത ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button