ബെവ്കോ ജീവനക്കാർക്ക് കിടിലൻ ഓണസമ്മാനം; ഇത്തവണയും ബോണസ്..

ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള ഈ വർഷത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. പരമാവധി 1,05,000 രൂപയാണ് ജീവനക്കാർക്ക് ലഭിക്കുക. കഴിഞ്ഞ വർഷം നൽകിയ 1,02,500 രൂപയിൽ നിന്ന് 2,500 രൂപ വർധിപ്പിച്ചാണ് ഇത്തവണ ബോണസ് തുക നിശ്ചയിച്ചത്. മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം.

സ്ഥിരം ജീവനക്കാർക്ക് ബോണസിന് പുറമെ 50,000 രൂപ അഡ്വാൻസും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് ജീവനക്കാരുടെ ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും ലഭിക്കും.

അതേസമയം, ഗാലനേജ് ഫീസ് ഏർപ്പെടുത്തിയതിനെ തുടർന്ന് ബെവ്കോയുടെ സാമ്പത്തിക നിലയിൽ വലിയ മാറ്റമുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാർച്ച് 31ന് 124.10 കോടി രൂപ ലാഭത്തിലായിരുന്ന കോർപ്പറേഷൻ, ഈ വർഷം മാർച്ച് 31ന് 281.95 കോടി രൂപ നഷ്ടത്തിലായി. ഗാലനേജ് ഫീസ് സംബന്ധിച്ച വിഷയം ഗൗരവമായി പഠിച്ച് ഫിനാൻസ് വകുപ്പിന്റെ അനുമതി വാങ്ങി തുക കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

Related Articles

Back to top button