രാജമാണിക്യത്തിൻറെ മാറ്റം; ടെൻഡറില്ലാതെ വൈദ്യുതി വാങ്ങുന്നതിനെ എതിർത്തതോടെ

കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ മാറ്റിയത് ടെൻഡറില്ലാതെ സ്വകാര്യ കമ്പനിയില്‍ നിന്ന് 1600 കോടിക്ക് വൈദ്യുതി വാങ്ങുന്നതിനെ എതിര്ത്തതോടെയെന്ന് വിവരം. സ്വകാര്യ കമ്പനി ഇടപാടിന് വഴങ്ങാഞ്ഞതും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് നേട്ടമെന്ന നിലപാട് എടുത്തതുമാണ് മാറ്റത്തിന് കാരണമായത്. കെഎസ്ഇബി നിലപാടിനെ പിന്തുണച്ച മന്ത്രി സണ്ണി ജോസഫ് ഹിമാചൽ പ്രദേശിന്റെ വൈദ്യുതി വാഗ്ദാനത്തിന് 22 ന് മുമ്പ് മറുപടി നൽണമെന്ന് അവശ്യപ്പെട്ടിരുന്നു. അടിയന്തര തീരുമാനത്തിന് കഴിഞ്ഞ 19 ന് കൈമാറിയ ഫയൽ വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിയുടെ പക്കലായിരുന്നു



