അയോധ്യ സംഭാവന കൊള്ള….ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി…

അയോധ്യ സംഭാവന കൊള്ളയിലെ ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി. കേസിൽ കുറ്റപത്രം നൽകിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഹർജികൾ തീർപ്പാക്കിയത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ എസ് കിരണിന്റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് മേലുള്ള നിരീക്ഷണവും സുപ്രീംകോടതി ഈ സാഹചര്യത്തിൽ അവസാനിപ്പിച്ചു. അതേസമയം കൂടുതൽ അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി അനുവാദം നൽകി.
ഹർജിക്കാർക്ക് മജിസ്ട്രേറ്റ് കോടതിയെ വിചാരണയിൽ സഹായിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുവാദം നൽകി. പൊതുതാല്പര്യം മുൻനിർത്തിയാണ് ഈ അനുവാദം നൽകുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാണിക്ക കൊള്ള നടത്തിയവർ വസ്തുക്കൾ വാങ്ങി കൂട്ടിയെന്ന് യുപി സർക്കാർ അറിയിച്ചു. എന്നാൽ, ക്ഷേത്രത്തിന് കിട്ടിയ മറ്റു സംഭാവനകൾ സുരക്ഷിതമാണെന്നും സർക്കാർ അറിയിച്ചു.



