ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം, 11, 12 തീയതികളിലായി..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 11 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത പ്രവചിച്ചു. 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് നേരിടുന്നതിനിടെയാണ് മഴ സജീവമാകുമെന്ന മുന്നറിയിപ്പ്.

Related Articles

Back to top button