ഓണക്കാലത്തെ മദ്യവില്‍പ്പന കുത്തനെ കൂടി..

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വൻ വ‍ർധന. കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 52 കോടിക്ക് അടുത്ത് വ‍ർധനയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പ്പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വില്‍പ്പനായാണ് നടന്നത്.

Related Articles

Back to top button