തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്….

തിരുവനന്തപുരം: കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. കൃത്യമായ കണക്കുകളില്ലാതെ വന്‍കിട ഉടമകളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു. കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ച ഓണ പരിപാടിക്ക് സദ്യ സ്‌പോണ്‍സര്‍ ചെയ്തത് വന്‍കിട കാറ്ററിങ് കമ്പനിയെന്നും ആരോപണം.
നഗരസഭ കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നതാണ് ആരോപണം. നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ എസ്.പി ദീപകാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയത്.



