വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ… ആളുകൾ കുടുങ്ങിക്കിടക്കുന്നതായി….

വയനാട്: സംസ്ഥാനത്തെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ വയനാട് തുരങ്കപാതയുടെ നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. തുരങ്കപാതയുടെ സമീപപ്രദേശമായ മീനാക്ഷി പാലത്തിന് അടുത്താണ് അപ്രതീക്ഷിതമായി മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയായതിനാൽ സ്ഥലത്ത് തൊഴിലാളികളോ മറ്റ് ആളുകളോ മൺകൂനയ്ക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ കനത്ത സംശയമുണ്ട്. അപകടവിവരമറിഞ്ഞ് സ്ഥലവാസികളും നിർമ്മാണ കമ്പനി അധികൃതരും പോലീസും പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്കായി സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൻതോതിൽ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. സമീപദിവസങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനമാണോ അതോ നിർമ്മാണവുമായി ബന്ധപ്പെട്ട മൺതിട്ടകൾ ഇടിഞ്ഞതാണോ അപകടത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. മീനാക്ഷി പാലത്തിന് സമീപമുള്ള വലിയൊരു മൺതിട്ട പൂർണ്ണമായി താഴേക്ക് പതിക്കുകയായിരുന്നു.



