‘പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം”..

പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന പ്രമേയവുമായി മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്ത്. ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് മെമ്പർ എം കെ കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും സാമ്പത്തിക പ്രതിസന്ധിയിലായി. സൗജന്യ യാത്ര മുൻഗണന ക്രമത്തിൽ നൽകാൻ പദ്ധതി പുനഃപരിശോധിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യം. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരവരുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button