പ്രതിസന്ധി മറികടക്കുമോ? കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം

പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വർഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡർ വിളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോർ കമ്മിറ്റി നിർദേശം അടുത്ത ബോർഡ് യോഗത്തിൽ അവതരിപ്പിക്കും. സെപ്തംബറിൽ കൂടുതൽ വൈദ്യതി വാങ്ങാനായി വീണ്ടും ടെൻഡർ വിളിക്കും. അദ്യടെൻ‍ഡറിൽ യൂണിറ്റിന് 12 രൂപ കമ്പനികൾ ചോദിച്ചതിനാൽ കരാറുണ്ടാക്കിയില്ല . ജനുവരിൽ മുതൽ മേയ് 15 വരെയുള്ള വൈദ്യുതി വാങ്ങൽ കരാറുകൾക്കുള്ള നടപടികൾ തുടങ്ങാനും കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ദീർഘകാല കരാറുകൾക്ക് ടെൻഡറുകൾ വിളിച്ചങ്കിലും ന്യായമായ നിരക്കിൽ കിട്ടാത്തതിനാൽ കരാറായില്ല. റീ ടെൻഡർ നടപടികൾക്ക് സർക്കാരിനോട് ആലോചിക്കുകയാണ് കെഎസ്ഇബി.

Related Articles

Back to top button