‘ആരെയും വഞ്ചിച്ചിട്ടില്ല…നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല….ശേത്വ മേനോൻ…

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ. ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും ശ്വേത. സംഘടനയെ അനാഥമാക്കിയിട്ടില്ലെന്നും ജനറൽ ബോഡി യോഗത്തിൽ താൻ രാജിവെക്കണമെന്ന മൂൻകൂട്ടി തയാറാക്കിയ അജണ്ടയുമായി ചിലർ എത്തിയെന്നും ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്.
തന്റെ നിശബ്ദതയെ മുതലെടുത്ത് അമ്മയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില നിക്ഷിപ്ത താൽപ്പര്യക്കാർ അമ്മ എന്ന സംഘടനയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. അമ്മയുടെ ബൈലോയിൽ എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളതെന്നും ശ്വേത മേനോൻ ചോദിച്ചു.



