കൊട്ടാരക്കര അപകടം….പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് സർക്കാർ വാ​ഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിച്ചില്ലെന്ന് പരാതി…

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക്സർക്കാർ വാ​ഗ്ദാനം ചെയ്ത ചികിത്സസഹായം ലഭിച്ചില്ലെന്ന് പരാതി.പതിമൂന്നുകാരൻ കൗശലിന്റെ കുടുംബമാണ് പരാതിയുമായി രം​ഗത്തുവന്നിരിക്കുന്നത്. അതീവ ​ഗുരുതരാവസ്ഥയിൽ കഴിയുന്ന കൗശലിനെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചിലവ് താങ്ങാനാവത്തിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ ഐസിയുവിലാണ് കൗശൽ നിലവിലുള്ളത്.മെഡിക്കൽ ബോർഡ്‌ യോഗം നാളെ ചേർന്നായിരിക്കും തുടർ ചികിത്സകൾ തീരുമാനിക്കുക. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ഇതുവരെ അഞ്ച് ലക്ഷം രൂപയാണ് ചിലവായത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു.

Related Articles

Back to top button