കൂത്താട്ടുകുളം കുടുംബാരോഗ്യകേന്ദ്രത്തിൽ ഗുരുതര ചികിത്സാപിഴവ്; ഡ്രിപ് ഇട്ടതോടെ യുവാവിന്റെ

കൂത്താട്ടുകുളം കുടുംബാരോഗ്യകേന്ദ്രത്തിൽ ഡ്രിപ് ഇട്ട ആളുടെ കൈയുടെ സ്വാധീനം കുറഞ്ഞതായി പരാതി. കൈപഴുത്ത് ശസ്‌ത്രക്രിയ നടത്തേണ്ടിവന്നെന്നും പരാതി ഉയർന്നിട്ടുണ്ട്. പ്രമേഹം കൂടുതലായി ചികിത്സതേടിയ യുവാവിനാണ് ദുരവസ്ഥ. സംഭവത്തിൽ പരാതിയുമായി നീങ്ങുമെന്ന് കുടുംബം അറിയിച്ചു. തിരുമാറാടി പുന്നംകോട് തടത്തിപ്പറമ്പിൽ രഞ്ജിത് രമേശനാണ് (42) പരാതിക്കാരൻ. കൈയിൽ ഡ്രിപ് കയറ്റിയപ്പോൾ മുതലാണ് കൈ പഴുക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരൻ പറയുന്നു.



